Times Kerala

ടെലിവിഷന്‍ നടൻ പാർഥ്​ സംതാന് കോവിഡ് സ്ഥിരീകരിച്ചു..! 

 
ടെലിവിഷന്‍ നടൻ പാർഥ്​ സംതാന് കോവിഡ് സ്ഥിരീകരിച്ചു..! 

ഹിന്ദി സീരിയൽ നടൻ പാർഥ്​ സംതാന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഏക്​ത കപൂർ നിർമ്മിക്കുന്ന കസൗട്ടി സിന്ദഗി കേ 2 എന്ന പുതിയ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ്​ വൈറസ് ബാധ സ്​ഥിരീകരിച്ചത്​.  ഇതോടെ ഷൂട്ടിംഗ് നിര്‍ത്തി സീരിയലിലെ മുഴുവന്‍ അഭിനേതാക്കളോടും ക്രൂ അംഗങ്ങളോടും പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് കോവിഡ് പൊസിറ്റീവായ വിവരം നടന്‍ പങ്കുവച്ചത്. ”എനിക്ക് കോവിഡ് 19 പോസിറ്റീവായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു. ഞാന്‍ ക്വാറന്റൈനിലാണ്. മുംബൈ കോര്‍പ്പറേഷന്റെ പിന്തുണയ്ക്ക് നന്ദി പറയുന്നു. സുരക്ഷിതരായിരിക്കു” എന്നാണ് പാര്‍ഥിന്റെ ട്വീറ്റ്.

Related Topics

Share this story