Times Kerala

രണ്‍ബീര്‍ കപൂറിനും കരണ്‍ ജോഹറിനും കോവിഡ് പോസിറ്റീവ്; വാര്‍ത്തകളോട് പ്രതികരിച്ച് റിധിമ കപൂര്‍

 
രണ്‍ബീര്‍ കപൂറിനും കരണ്‍ ജോഹറിനും കോവിഡ് പോസിറ്റീവ്; വാര്‍ത്തകളോട് പ്രതികരിച്ച് റിധിമ കപൂര്‍

ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കും കോവിഡ് പോസീറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍. രണ്‍ബീറിനും അമ്മ നീതു കപൂറും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനും കോവിഡ് 19 സ്ഥിരീകരിച്ചതായാണ് ട്വീറ്റുകള്‍ പ്രചരിക്കുന്നത്.

സഹോദരി റിധിമ കപൂര്‍ ഹോസ്റ്റ് ചെയ്ത അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയുടെ മകന്‍ അഗസ്ത്യ നന്ദയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് രോഗം വന്നതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി രംഗത്തെത്തിരിക്കുകയാണ്  റിധിമ കപൂര്‍

”ശ്രദ്ധ നേടാനായാണോ??? കുറഞ്ഞത് പരിശോധിക്കുക…ഞങ്ങള്‍ ആരോഗ്യത്തോടെയിരിക്കുകയാണ്…കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ” എന്നാണ് ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് റിധിമ കുറിച്ചത്.

 

View this post on Instagram

 

Attention seeking ??? Least verify/ clarify ! We are fit We are good ! Stop spreading rumours ! #lunatics #fakenews

A post shared by Riddhima Kapoor Sahni (RKS) (@riddhimakapoorsahniofficial) on

Related Topics

Share this story