Nature

രാജ്യത്ത് 24 മണിക്കൂറിനിടെ 28,701 പുതിയ കോവിഡ് കേസുകൾ; 500 മരണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 28,701 പേ​ർ​ക്ക് പുതുതായി കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആകെ കോ​വി​ഡ് രോഗബാധിതരുടെ എ​ണ്ണം 8,78,254 ആ​യി ഉയർന്നു. ഇ​തി​ൽ 3,01,609 പേ​ർ ചികിത്സയിലാണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇതുവരെ 5,53,471 പേ​ർ​ രോഗമുക്തി നേടിയെന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യക്തമാക്കി.

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 500 പേരാണ് രോഗബാധയേറ്റ് മരിച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,174 ആ​യി. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

മ​ഹാ​രാ​ഷ്ട്രയിൽ ഇതുവരെ 2,54,427പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 10,289 ആയി. നി​ല​വി​ൽ 1,03,813 പേ​രാണ് ചികിത്സയിലുള്ളത്..

ഡ​ൽ​ഹിയിൽ കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,12,494 ആയി. 3,371 മരണവും റിപ്പോർട്ട് ചെയ്തു. നി​ല​വി​ൽ 19,155 പേ​ർ ചി​കി​ത്സ​യി​ലാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.