Nature

ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് ഇ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധിയുടെ പശ്ചാത്തലത്തിൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് ഇ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. സ​ച്ചി​ൻ പൈ​ല​റ്റ് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​മോ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾക്കിടെയാണ് ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യു​ള്ള അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച നടത്തുന്നത്.

ബി​ജെ​പി​യി​ലേ​ക്ക് ചേക്കേറില്ലെന്നാണ് സ​ച്ചി​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്താ​ൽ പോ​കാ​ൻ ത​യാ​റാ​യേ​ക്കു​മെ​ന്ന് സ​ച്ചി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔദ്യോഗിക ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ച്ചി​ൻ പൈ​ല​റ്റ് ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു. സ​ച്ചി​ൻ പൈ​ല​റ്റി​നെ പി​ന്തു​ണ​യ്ക്കു​ന്ന 12 എം​എ​ൽ​എ​മാ​ർ ഡ​ൽ​ഹി​ക്ക​ടു​ത്ത് ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ലു​ള്ള ഹോട്ടലിൽ താ​മ​സി​ക്കു​ന്നു​ണ്ട്.

ത​നി​ക്ക് 30 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​യെ​ന്നും സ​ച്ചി​ൻ പൈ​ല​റ്റ് പ​റ​യു​ന്നു. ഇ​ന്ന​ത്തെ കോ​ൺ​ഗ​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.