Nature

കാമുകിയെ സാനിറ്റൈസര്‍ ഒഴിച്ച്‌ കത്തിച്ചുകൊല്ലാന്‍ യുവാവിന്റെ ശ്രമം

ചണ്ഡീഗഡ് : പണം നല്കാൻ വിസമ്മതിച്ച കാമുകിയെ സാനിറ്റൈസര്‍ ഒഴിച്ച്‌ കത്തിച്ചുകൊല്ലാന്‍ യുവാവിന്റെ ശ്രമം . ചണ്ഡീഗഡിലാണ് സംഭവം നടന്നത് . 20 ശതമാനം പൊള്ളലേറ്റ യുവതി (22 വയസ്) ആശുപത്രിയില്‍ ചികിത്സയിലാണ് . ജൂലൈ 6 ന് രാത്രിയിലാണ് സംഭവം നടന്നത് .

രണ്ടായിരം രൂപ ചോദിച്ചിട്ട് നല്‍കാത്തതാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു . തുടര്‍ന്ന് സാനിറ്റൈസര്‍ മുഖത്ത് ഒഴിച്ച്‌ യുവാവ് തീ കൊളുത്തുകയായിരുന്നു.

ഷില്ലോംഗ് സ്വദേശിനിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത് . സംഭവത്തില്‍ യുവതിയുടെ കാമുകനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.