Times Kerala

രണ്ട് പെൺമക്കളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു അധ്യാപകനായ പിതാവ്, എല്ലാ ഒത്താശയും ചെയ്തത് അമ്മ, മൂന്നാമത്തെ പെൺകുട്ടിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ ‘അമ്മ നോക്കി നിന്ന് രസിച്ചു; പതിനെട്ടുകാരിയുടെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ; സമാനതകളില്ലാത്ത ക്രൂരതയെന്ന് നിരീക്ഷിച്ച കോടതി ഭാര്യയുടെ ജാമ്യ അപേക്ഷ തള്ളി

 
രണ്ട് പെൺമക്കളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു അധ്യാപകനായ പിതാവ്, എല്ലാ ഒത്താശയും ചെയ്തത് അമ്മ, മൂന്നാമത്തെ പെൺകുട്ടിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ ‘അമ്മ നോക്കി നിന്ന് രസിച്ചു; പതിനെട്ടുകാരിയുടെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ; സമാനതകളില്ലാത്ത ക്രൂരതയെന്ന് നിരീക്ഷിച്ച കോടതി ഭാര്യയുടെ ജാമ്യ അപേക്ഷ തള്ളി

മുംബൈ: രണ്ട് പെൺമക്കളെ വർഷങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കുകയും മൂന്നാമത്തെ പെൺകുട്ടിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പിതാവിന് ഒത്താശ ചെയ്ത അമ്മയുടെ ജാമ്യാപേക്ഷ മുംബൈഹൈക്കോടതി തള്ളി. മഹാരാഷ്ട്രയിലെ ബീഡിലാണ് സംഭവം ഉണ്ടായത്.ഇവരുടെ മൂത്തമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിൽ രണ്ടിനാണ് സ്‌കൂൾ അധ്യാപകനായ ഭർത്താവിനെയും ഭാര്യയെയും കാജി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മക്കളെയും മാതാപിതാക്കൾ മർദിക്കുകയും മുറിയിൽ പൂട്ടിയിട്ടിരിക്കുകയുമായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മാർച്ച് 31 20 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിമാർ നിലവിളിക്കുകയും കരയുകയും ചെയ്തു. ഇതിനെ തുടർന്നാണ് മാതാപിതാക്കൾ അവരെ മർദിക്കുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തത്. തുടര്‍ന്ന് ഒരു സുഹൃത്തിനെ അറിയിച്ചാണ് പൊലീസിന്റെ സഹായം തേടിയത്.

2012 മുതൽ അച്ഛൻ തന്നെ പീഡനത്തിന് ഇരയാക്കുന്നതായി മൂത്തമകൾ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ മർദിച്ചതായും തുടർന്നും പിതാവ് ഇടയ്ക്കിടെ തന്നെ പീഡനത്തിന് ഇരയാക്കിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.ഇപ്പോൾ 18 വയസുള്ള സഹോദരി അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നെന്നും എന്നാൽ ആരോടും പറയരുതെന്ന് പറഞ്ഞ അമ്മ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

2018ൽ 15 വയസുള്ള ഏറ്റവും ഇളയ സഹോദരിയെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അമ്മ നോക്കി നിൽക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

Related Topics

Share this story