Nature

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 274 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 86, 33, 47
തിരുവനന്തപുരം റൂറല്‍ – 163, 160, 44
കൊല്ലം സിറ്റി – 35, 33, 8
കൊല്ലം റൂറല്‍ – 38, 41, 35
പത്തനംതിട്ട – 14, 13, 1
ആലപ്പുഴ- 85, 76, 16
കോട്ടയം – 10, 10, 0
ഇടുക്കി – 54, 22, 1
എറണാകുളം സിറ്റി – 100, 97, 9
എറണാകുളം റൂറല്‍ – 69, 44, 22
തൃശൂര്‍ സിറ്റി – 26, 34, 14
തൃശൂര്‍ റൂറല്‍ – 47, 85, 12
പാലക്കാട് – 42, 97, 5
മലപ്പുറം – 18, 22, 1
കോഴിക്കോട് സിറ്റി – 52, 57, 39
കോഴിക്കോട് റൂറല്‍ – 17, 1, 5
വയനാട് – 18, 3, 10
കണ്ണൂര്‍ – 6, 0, 0
കാസര്‍ഗോഡ് – 12, 31, 5

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.