Times Kerala

വീട്ടമ്മക്ക് നേരെ അശ്ലീല പ്രദർശനവും, ലൈംഗിക അധിക്ഷേപവും; യുവാവ് യുഎഇയിൽ അറസ്റ്റിൽ

 
വീട്ടമ്മക്ക് നേരെ അശ്ലീല പ്രദർശനവും, ലൈംഗിക അധിക്ഷേപവും; യുവാവ് യുഎഇയിൽ അറസ്റ്റിൽ

ദുബായ്: വീട്ടമ്മയെ ലൈംഗികമായി അധിക്ഷേപിച്ച പ്രവാസി അറസ്റ്റിൽ. ഫിലിപ്പൈൻ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ നേപ്പാൾ സ്വദേശിയായ 23കാരൻ ആണ് അറസ്റ്റിലായത്. പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം, ലൈംഗിക അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ജബേൽ അലിയിൽ കഴിഞ്ഞ മാസം അവസാനത്തോടെയാണ് കേസിനാസ്പദമായ സംഭവം. സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 43കാരിയോട് യുവാവ് ലൈംഗിക അധിക്ഷേപം നടത്തി എന്നാണ് പരാതി.

നടന്നു വരവെ ഒരു യുവാവ് പിന്തുടരാൻ തുടങ്ങി, താമസിക്കുന്ന കെട്ടിടത്തിന് അടുത്തെത്തിയപ്പോഴേക്കും ഇയാൾ അശ്ലീല പ്രദർശനം നടത്തുകയും പിറകിൽ സ്പർശിക്കുകയും ചെയ്തു- ഫിലിപ്പൈൻ സ്വദേശിയായ വീട്ടമ്മ പരാതിയിൽ ആരോപിക്കുന്നു. ബഹളം വച്ച് ആളുകളെത്തിയെങ്കിലും അപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയും അറസ്റ്റ് ഉണ്ടാവുകയുമായിരുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീല പ്രദർശനം നടത്തിയെന്നും യുവാവ് പ്രോസിക്യൂട്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ട്. കേസിൽ അടുത്ത വിചാരണ ജൂലൈ 27ന് നടക്കും

Related Topics

Share this story