Nature

കൊറോണ പ്രതിരോധ വാക്‌സിന്‍; ഓഗസ്റ്റ് 15 ന് തന്നെ പുറത്തിറക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ല: ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സിന്‍ ഓഗസ്റ്റ് 15 ന് തന്നെ പുറത്തിറക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഐസിഎം ആര്‍. വാക്‌സിന്‍ പരീക്ഷണത്തിന് നിശ്ചിത സമയം നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി. വാക്‌സിന്‍ പരീക്ഷണത്തിന്റെ നടപടി ക്രമത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുണ്ടാവില്ല. വളരെ വേഗത്തില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഐസിഎംആര്‍ അറിയിച്ചു.

പരീക്ഷണം വേഗത്തിലാക്കുന്ന കാര്യം ലോകാരോഗ്യ സംഘടനയുമായി സംസാരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിനെതിരെ പ്രതീക്ഷ നല്‍കുന്ന വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനികളെ സഹായിക്കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് കൊവാക്‌സിന്‍ എന്നു പേരിട്ടിരിക്കുന്ന മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക വിജയം നേടിയെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ മാസം 13ന് മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഐസിഎംആറിന്റെ പ്രതികരണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.