Times Kerala

സ്വപ്‌ന അമ്പിളിക്കല ലോഡ്ജിലേക്ക്, സന്ദീപ് അങ്കമാലിയിലേക്കും; കോവിഡ് ഫലം വന്ന ശേഷം എൻഐഎ കസ്റ്റഡി അപേക്ഷ നൽകും

 
സ്വപ്‌ന അമ്പിളിക്കല ലോഡ്ജിലേക്ക്, സന്ദീപ് അങ്കമാലിയിലേക്കും; കോവിഡ് ഫലം വന്ന ശേഷം എൻഐഎ കസ്റ്റഡി അപേക്ഷ നൽകും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ പത്തു ദിവസത്തേക്കാവും കസ്റ്റഡിയിൽ ചോദിക്കുക. ഇരുവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കി. പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം ലഭിക്കാത്തതിനാൽ കോവിഡ് ജയില്‍ ചട്ടങ്ങള്‍ പ്രകാരം സന്ദീപ് നായരെ അങ്കമാലിയിലെ കാര്‍മല്‍ കോവിഡ് കെയര്‍ സെന്ററിലേക്കും സ്വപ്‌ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്ററായ അമ്പിളിക്കല ഹോസ്റ്റലിലേക്കുമാണ് ഇന്ന് മാറ്റുന്നത്.

Related Topics

Share this story