Times Kerala

വത്സലയുടെ മരണം ; മൃതദേഹവുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ

 
വത്സലയുടെ മരണം ; മൃതദേഹവുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ജൂലൈ 5 ന് മരിച്ച അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശിനി 63 കാരിയായ വടക്കേപുരയ്ക്കൽ വത്സലയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ മൃതദേഹവുമായി സമ്പർക്കത്തിൽ വന്നവരിൽ 68 പേരും മൃതദേഹ പരിശോധന നടത്തിയ അന്തിക്കാട് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ. മരണശേഷം നടന്ന വത്സലയുടെ സ്രവം പരിശോധന പോസിറ്റീവ് ആയതിന്റെ പശ്ചാത്തലത്തിലാണിത്. വത്സലയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരടക്കം 10 പേർ ജൂലൈ 21 വരെ ക്വാറന്റൈനിൽ തുടരണമെന്ന് തൃശൂർ മെഡിക്കൽ ബോർഡ് നേരത്തെ നിർദ്ദേശിച്ചിരുന്നു.

Related Topics

Share this story