Times Kerala

ബന്ധുവിന്‍റെ വിവാഹത്തിനെത്തിയ പെണ്‍കുട്ടിയെ 18 വയസുകാരൻ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി

 

ലക്​നോ: മാതാപിതാക്കൾക്കൊപ്പം ബന്ധുവിന്‍റെ വിവാഹത്തിൽ പ​െങ്കടുക്കാനെത്തിയ പെൺകുട്ടിയെ 18 വയസുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി. വിവാഹത്തിൽ പ​െങ്കടുക്കാനെത്തിയ സോനു എന്ന യുവാവ്​​ പെൺകുട്ടിയെ ബലം പ്രയോഗിച്ച്​ അടുത്തുണ്ടായിരുന്ന പണിപൂർത്തിയാകാത്ത വീട്ടിലേക്ക്​ വലിച്ച്​ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യം നടത്തിയതിന്​ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയ സോനു മദ്യപിച്ച്​ ലക്കുകെട്ട്​ മൃതദേഹത്തിന്​ അരികിൽ വീണുകിടന്ന രീതിയിലായിരുന്നു കാണപ്പെട്ടത്​.

രാത്രി 1:30 മണിക്ക്​ വിവാഹ വീട്ടിൽ അമിതമായ ശബ്​ദത്തിൽ പാട്ട്​ വെച്ചിരുന്ന സമയം​ മുതലെടുത്താണ്​ 18 വയസ്സുകാരൻ ക്രൂരകൃത്യം നടത്തിയത്​. വധുവി​​െൻറ ബന്ധുക്കളായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിരക്കിലുമായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ കുടുംബക്കാരും നാട്ടുകാരും ചേർന്ന്​ തിരച്ചിൽ നടത്തുകയും സമീപത്തുള്ള വീട്ടിൽ നിന്നും പെൺകുട്ടിയുടെ​ മൃതദേഹവും കൂടെ യുവാവിനെയും കണ്ടെത്തുകയായിരുന്നു.​ ഇയാൾക്കെതിരെ പോക്​സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്​.

Related Topics

Share this story