Times Kerala

ഷാർജ ഏകതയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന വായനോത്സവം സമാപിച്ചു

 
ഷാർജ ഏകതയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന വായനോത്സവം സമാപിച്ചു

”ഏകത” യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നിരുന്ന വായനോത്സവത്തിൻ്റെ സമാപനം July – 9, 10,11 തീയ്യതികളിലായി സംഘടിപ്പിച്ചു.

വായനാ ശീലം എന്നുള്ളത്, അറിവ് നേടുന്നതിനോടൊപ്പം സാംസ്കാരികമായി നമ്മളെ ഉയർത്തുകയും, വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ പുതിയ കാലഘട്ടത്തിൽ നമ്മുടെ ഓരോരുത്തരുടെ യും ഭാവനകളെ വിടർത്തുകയും, ലോകത്തെ മനസ്സിലാക്കി ശരിയായ തിരുമാനമെടുത്ത് ഉറച്ച ചുവടുകളുമായി ഒരോരുത്തർക്കും മുന്നോട്ടു പോവാനുള്ള പ്രേരണ തരുന്നതുമാണ്. അതു കൊണ്ടു തന്നെ വായനാശീലത്തെ കുടുംബങ്ങൾക്കുള്ളിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമത്തിൻ്റെ ഭാഗമായാണ് കഴിഞ്ഞ ഒരു വർഷമായി “വായനോത്സവം” നാം സംഘടിപ്പിച്ചത്. അതിൻ്റെ ഭാഗമായി July – 9, 10 തീയ്യതികളിൽ കുട്ടികൾക്കു വേണ്ടിയും, July – 11 ന് മുതിർന്നവർക്കും വേണ്ടിയും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ” വായനാ പാഠം” സംഘടിപ്പിച്ചു.

ഈ വായനാ പാഠത്തിൽ മുൻ KPSC ചെയർമാനും, വൈസ് ചാൻസലറും എഴുത്തുകാരനു മായ Dr. KS രാധാകൃഷ്ണൻ ഒന്നാം ദിവസം പ്രഭാഷണം നടത്തി. രണ്ടാം ദിവസം പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ P. R നാഥനും, വായനാ പാഠത്തിൻ്റെ സമാപന ദിനമായ മൂന്നാം ദിനം പ്രശസ്ത സാഹിത്യകകാരനും, അധ്യാപകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ Dr. ജോർജ്ജ് ഓണക്കൂറും പ്രഭാഷണം നടത്തി.

Related Topics

Share this story