Nature

സ്വര്‍ണ്ണക്കടത്ത് കേസ്; റമീസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസിന്റെ വീട്ടില്‍ പരിശോധന. റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ റമീസ് ഇന്ന് രാവിലെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കസ്റ്റംസ് പ്രത്യേക അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. റമീസിനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കൊച്ചിയിൽ എത്തിച്ചു.

അതേസമയം, കേസിലെ ഒന്നാം പ്രതി സരിത്തിന്റെ വീട്ടിലെത്തി എന്‍ഐഎ അന്വേഷണം നടത്തി. തിരുവല്ലത്തെ മുദ്ര വീട്ടിലെത്തിയാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. സരിത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു. ബന്ധുക്കള്‍ക്ക് പുറമേ പ്രദേശവാസികളില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്‍ഐഎ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.