Nature

‘എല്ലായിടത്തും സ്വര്‍ണ്ണത്തിന് മഞ്ഞ നിറം, കേരളത്തില്‍ ചുവപ്പ് നിറം’; പരിഹസിച്ച് ജെ പി നദ്ദ

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. എല്ലായിടത്തും സ്വര്‍ണ്ണത്തിന് മഞ്ഞ നിറമാണ് എന്നാല്‍ കേരളത്തില്‍ അതിന് ചുവപ്പ് നിറമാണെന്ന് നദ്ദ പരിഹസിച്ചു. ഐ ടി ഉദ്യോഗസ്ഥരും കേരളാ മുഖ്യമന്ത്രിയുടെ പേഴ്‌സണന്‍ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരായ നദ്ദയുടെ വിമര്‍ശനം.

“ചോര്‍ കി ദാദി മേ ടിങ്കേ എന്നൊരു ചൊല്ലുണ്ട് . അതിനര്‍ത്ഥം സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തു കേസ് പുറം ലോകത്തെത്തിയപ്പോള്‍ പ്രതികള്‍ക്കുള്ളതിനെക്കാള്‍ ചൂട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാണാന്‍ സാധിച്ചു. അതാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.” – നദ്ദ വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.