Times Kerala

കൊടുങ്കാറ്റിലും മഴയിലും വീട് തകർന്ന് വീണ് അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

 
കൊടുങ്കാറ്റിലും മഴയിലും വീട് തകർന്ന് വീണ് അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

ചണ്ഡിഖഡ്: ശക്തമായ മഴയിലും കൊടുങ്കാറ്റിലും വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു. സവിത (28), മകൾ മഹി (7) എന്നിവരാണ് മരിച്ചത്. സവിതയുടെ ഭർത്താവ് ജയ് പ്രകാശ് (30), അവരുടെ എട്ട് മാസം പ്രായമുള്ള മകൾ പ്രിയ എന്നിവരെ നിസ്സാര പരിക്കുകളോടെ വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലുമാണ് അപകടം നടന്നത്. സവിതയുടെയും മഹിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ട നടപടികൾക്കായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story