Nature

മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ശബ്ദരേഖ പുറത്തു വിട്ടത് പോലീസിന്റെ ഒത്താശയോടെ; കെ.സുരേന്ദ്രന്‍

പൊലീസിന്റെയും, സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് സ്വപ്ന സുരേഷും, സന്ദീപും കേരളം വിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന സമയത്ത് പ്രതികള്‍ എങ്ങിനെയാണ് കേരളം വിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് കള്ളക്കടത്ത് നടന്നത് ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും കെ.സുരേന്ദ്രന്‍ കാസര്‍കോട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വെള്ളപൂശുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.