Nature

ഭര്‍ത്താവും മകളും എന്‍.ഐ.എ ഓഫിസിൽ എത്തി; സ്വപ്നയെ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും 14 ദിവസം റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്ത്. സ്വപ്നയെ തൃശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിലേക്കും സന്ദീപിനെ അങ്കമാലി കറുകുറ്റി കോവിഡ് സെന്ററിലേക്കും മാറ്റും. ഇരുവരെയും ആലുവ ജനറൽ ആശുപത്രിയില്‍ എത്തിച്ച് കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനഫലം ലഭിച്ചശേഷമാകും തുടര്‍നടപടികള്‍.

ഇരുവരെയും കോടതിയിൽ നിന്നും കോവിഡ് സെന്ററിലേക്ക് കൊണ്ട് പോയി. കോവിഡ് പരിശോധനയ്ക്കുശേഷം രണ്ടുമണിയോടെയാണ് കൊച്ചി കടവന്ത്രയിലെ എന്‍.ഐ.എ ഓഫിസിലെത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നരയോടെ കോടതിയില്‍ എത്തിച്ചു. സ്വപ്നയുടെ ഭര്‍ത്താവും മകളും എന്‍.ഐ.എ ഓഫിസിലെത്തിയിരുന്നു. സ്വപ്നയ്ക്ക് ആവശ്യമായ നിയമസഹായങ്ങൾ ഉറപ്പാക്കാനാണ് ഇവരെ വിളിച്ചു വരുത്തിയതെന്നാണ് സൂചന.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.