Nature

തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ 4244 പേർക്ക്​ കോവിഡ്​;68 മരണം

ചെന്നൈ : തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ പുതുതായി 4,244 പേർക്ക് കോവിഡ് സ്​ഥിരീകരിച്ചു .68 പേർ രോഗബാധയെ തുടർന്ന് മരിച്ചു ​ . 3,617 പേർ ഞായറാഴ്​ച രോഗമുക്തി നേടിയതായും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ അറിയിച്ചു .

തമിഴ്​നാട്ടിൽ ഇതുവരെ 1,38,470 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ . 46,969 പേർ നിലവിൽ ചികിത്സയിലുണ്ട്​. 1,966 പേരാണ്​ തമിഴ്​നാട്ടിൽ ഇതുവരെ മരിച്ചത് ​.

കേരളത്തിൽനിന്ന്​ റോഡ്​ മാർഗം തമിഴ്​നാട്ടിൽ എത്തിയ ഏഴുപേർക്കാണ്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചത്​. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മധുരയിൽ ജൂലൈ 14 വരെ ലോക്​ഡൗൺ നീട്ടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.