ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ സൈനിക ബോട്ട് കടലിൽ മുങ്ങി. സംഭവത്തില്‍ 34 സൈനികരെ കാണാതായി. നൈജീരിയ ആസ്ഥാനമാക്കിയ ബൊക്കോ ഹറാം ഭീകർക്കെതിരെ പോരാട്ടം നടത്തുന്ന ദ്രുതകർമ വിഭാഗത്തിലെ 37 അംഗങ്ങൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.തെക്കുപടിഞ്ഞാറൻ തീരത്താണ് ബോട്ട് മുങ്ങിയത്. ബോട്ടിൽ നിന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബൊക്കോ ഹറാം കാമറൂണിൽ നിരന്തരം ആക്രമണം നടത്താറുണ്ട്. ഈ മാസം വടക്കുകിഴക്കൻ കാമറൂണിൽ ബൊക്കോ ഹറാം നടത്തിയ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.

Comments are closed.