Times Kerala

സ്വർണക്കടത്ത്‌: അറസ്‌റ്റിലായ റമീസ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു.?

 
സ്വർണക്കടത്ത്‌: അറസ്‌റ്റിലായ റമീസ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു.?

മലപ്പുറം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഇന്ന്അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത . പെരിന്തൽമണ്ണ സ്വദേശി റമീസ് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് റിപ്പോർട്ട്. പെരിന്തൽമണ്ണ വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെ (32) ആണ് കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്‌തത്. സ്വർണക്കടത്തു സംഘവുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിന് മുമ്പും ഇയാൾ സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്. നാട്ടിൽ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലെ സ്വർണക്കടത്ത് സംഘവുമായും ബന്ധമുണ്ട്. 2015ൽ കരിപ്പൂർ വിമാനത്താവളം വഴി കാർഗോ മാർഗം സ്വർണം കടത്താൻ ശ്രമിച്ചതിന് കസ്റ്റംസ് പിടികൂടിയിരുന്നു. അന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. മൃഗവേട്ട ഉൾപ്പെടെ കേസുകളും റമീസ് പ്രതിയാണ്.

Related Topics

Share this story