Times Kerala

മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; 19കാരിയെ തല്ലിക്കൊന്നു; നാല് യുവാക്കൾ അറസ്റ്റിൽ

 
മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; 19കാരിയെ തല്ലിക്കൊന്നു; നാല് യുവാക്കൾ അറസ്റ്റിൽ

അമരാവതി: മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19കാരിക്ക് ദാരുണാന്ത്യം. ഗുണ്ടൂരിലെ റെന്‍റാചിന്താലയിലാണ്‌ സംഭവം. കർണാതി ഫാത്തിമ എന്ന പത്തൊൻപത് വയസ്സുകാരിയാണ്‌ മരിച്ചത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ:

ഫാത്തിമയുടെ പിതാവ് കര്‍ണതി യാലമണ്ടാലയും സമീപവാസികളായ കുറച്ച് യുവാക്കളും തമ്മില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും യുവാക്കളിലൊരാള്‍ യലമണ്ടാലയെ വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കവെ മകള്‍ ഫാത്തിമയുടെ തലയിൽ അടിയേൽക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ മരിച്ചത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ നാല് യുവാക്കളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Related Topics

Share this story