Times Kerala

സ്വപ്ന തലസ്ഥാനത്ത് തറക്കല്ലിട്ടത് കോടികള്‍ മുടക്കിയുള്ള ആഡംബര വീടിന്: മൂന്നുമാസം മുന്‍പ് നടന്ന തറക്കല്ലിടല്‍ ചടങ്ങിൽ ശിവശങ്കർ ഐഎഎസ് അടക്കം പ്രമുഖര്‍ പങ്കെടുത്തു; ഒടുവിൽ സ്വപ്നയുടെ ചീട്ടു കൊട്ടാരം തകർന്നു വീഴുമ്പോൾ…

 
സ്വപ്ന തലസ്ഥാനത്ത് തറക്കല്ലിട്ടത് കോടികള്‍ മുടക്കിയുള്ള ആഡംബര വീടിന്: മൂന്നുമാസം മുന്‍പ് നടന്ന തറക്കല്ലിടല്‍ ചടങ്ങിൽ ശിവശങ്കർ ഐഎഎസ് അടക്കം പ്രമുഖര്‍ പങ്കെടുത്തു; ഒടുവിൽ സ്വപ്നയുടെ ചീട്ടു കൊട്ടാരം തകർന്നു വീഴുമ്പോൾ…

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തലസ്ഥാനത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് കോടികള്‍ മുടക്കിയുള്ള ആഡംബര വീട്. 6,300 സ്ക്വയര്‍ഫീറ്റ് വീടിനാണ് സ്വപ്ന തിരുവനന്തപുരം നഗരസഭയില്‍ നിന്ന് അനുമതി തേടിയത്. വീടുപണി പുരോ​ഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ കല്ലിടല്‍ ചടങ്ങിനു ശിവശങ്കർ ഐഎഎസ് അടക്കമുള്ള വിഐപികളും എത്തിയെന്നു നാട്ടുകാര്‍ വ്യക്തമാക്കുന്നു. തറക്കല്ലിടല്‍ ചടങ്ങിനുശേഷം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ ഉന്നതര്‍ പങ്കെടുത്ത പാര്‍ട്ടിയും നടത്തി. സ്വപ്നയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തും സ്വപനക്കൊപ്പം ഇവിടെ എത്താറുണ്ട്..

തിരുവനന്തപുരത്ത് ജഗതിയി, കണ്ണേറ്റുമുക്കിലാണ് സ്വപ്ന മൂന്നു നിലകളിലായി വീട് പണിയുന്നത് . അടുത്തവര്‍ഷം വിഷുവിനു നിര്‍മാണം പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായ ഒരു പ്രമുഖ നിര്‍മാണ കമ്പനിയ്ക്ക് കരാറും നല്‍കിയിരുന്നു. സ്വപ്ന കേസില്‍ കുടങ്ങിയതോടെ വീടുനിര്‍മാണം നിലച്ചു.
അടിത്തറകെട്ടിയപ്പോൾ തന്നെ ചതുപ്പായതിനാല്‍ നിര്‍മാണ കമ്പനി പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വലിയ പില്ലറുകള്‍ വാര്‍ക്കാനായി വേറെ നിര്‍മാണകമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനു മാത്രം ലക്ഷങ്ങള്‍ ചെലവായതായാണ് റിപ്പോർട്ട്.

Related Topics

Share this story