Nature

ഒമാനിൽ 1318 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു 

മസ്​കത്ത് ​: ഒമാനിൽ 1318 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 56015ആയി.3570 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1009 പേരും സ്വദേശികളാണ് . 309 പേരാണ് പ്രവാസികൾ. 843 പേർക്ക് കൂടി രോഗം ഭേദമായി . ഇതോടെ രോഗമുക്തരായവർ 36098 ആയി. 9 പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 257 ആയി ഉയർന്നു. 65 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 525 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 143 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 19660 പേരാണ് നിലവിൽ കോവിഡ് ബാധിതരായിട്ടുള്ളത് . ഇന്ന്​ പുതിയ രോഗികൾ കൂടുതലും വടക്കൻ ബാത്തിനയിലാണ്​. 555 പേരാണ്​ ഇവിടെപുതുതായി രോഗബാധിതർ .

മസ്​കത്തിൽ 347 പുതിയ രോഗികളാണ്​ ഉള്ളത്​. ഇതോടെ മസ്കത്തിലെ ആകെ രോഗികളുടെ എണ്ണം 32811 ആയി. ഇതിൽ 24096 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. മരണപ്പെട്ടതിൽ 156 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സുവൈഖിലാണ്​ ഇന്ന് കൂടുതൽ രോഗികൾ . 150 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 139 പുതിയ കേസുകളുള്ള സുഹാറും 132 എണ്ണമുള്ള സഹവുമാണ്​ അടുത്ത സ്​ഥാനങ്ങളിൽ. മസ്​കത്തിൽ സീബിൽ 123 പേർക്കാണ്​ പുതുതായി കോവിഡ്​ ബാധ കണ്ടെത്തിയത്​. ബോഷറാണ്​ അടുത്ത സ്​ഥാനത്ത് ​. മൂന്നാമതുള്ള മത്രയിൽ 51 പുതിയ രോഗികളാണ്​ ഉള്ളത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ , സുഖപ്പെട്ടവർ , പുതിയ രോഗികൾ എന്നിവർ ചുവടെ;

1. മസ്കത്ത് ഗവർണറേറ്റ്: മത്ര-7991, 6595,51; ബോഷർ-8771,6630,115; മസ്കത്ത്- 1151,884,25; അമിറാത്ത്-2288,1433,33;

സീബ് -11998,8244,123; ഖുറിയാത്ത്-612,310,0.
2. വടക്കൻ ബാത്തിന: സുവൈഖ് -1708,780,150; ഖാബൂറ-526,296,63; സഹം-1201,573,132; സുഹാർ -2428,1200,139; ലിവ –

558,304,18; ഷിനാസ് -583,261,53.
3. തെക്കൻ ബാത്തിന: ബർക്ക-2806,1409,56; വാദി മആവിൽ- 242,118,3; മുസന്ന-1151,570,5; നഖൽ -251,138,0; അവാബി-

196,139,8; റുസ്താഖ് -1154,542,27.
4. ദാഖിലിയ: നിസ്​വ-721,390,29; സമാഇൽ-737,401,12; ബിഡ്ബിദ്-451,231,8; ഇസ്കി -366,184,8; മന-127,52,10;
ഹംറ-141,73,4; ബഹ്​ല -310,162,20; ആദം-124,91,1.
5. ദോഫാർ: സലാല- 1509,530,16; മസ്​യൂന-43,30,0; ഷാലിം-49,23,0; മിർബാത്ത്-168,2,0; തഖാ-10,5,0;
തുംറൈത്ത്-34,8,0;റഖിയൂത്ത് -5,0,1; ദൽഖൂത്ത്-4,3,0.
6. അൽ വുസ്ത: ഹൈമ-125,58,3; ദുകം -1158,1086,15; അൽ ജാസിർ-158,59,11; മഹൂത് – 10,1,1.
7. തെക്കൻ ശർഖിയ: ബുആലി-624,457,35; ബുഹസൻ-103,74,3; സൂർ-534,249,4; അൽ കാമിൽ -149,81,3; മസീറ-4,3,0.
8. വടക്കൻ ശർഖിയ: ഇബ്ര- 198,105,12; അൽ ഖാബിൽ-87,42,16; ബിദിയ -148,70,2; മുദൈബി -609,330,18;
ദമാവതായിൻ-125,76,13; വാദി ബനീ ഖാലിദ് -42,18,4.
9. ബുറൈമി: ബുറൈമി -592,377,15; മഹ്ദ-18,10,0; സുനൈന-3,0,1.
10. ദാഹിറ: ഇബ്രി- 693,284,47; ദങ്ക്-70, 32,2; യൻകൽ -115,57,2.
11. മുസന്ദം: ഖസബ് -23,13,1; ദിബ്ബ-8,3,2; ബുക്ക -5,2,0.

You might also like

Comments are closed.