Times Kerala

എപ്പോഴും ക്ഷീണം തോന്നുണ്ടോ?..; കാരണം

 
എപ്പോഴും ക്ഷീണം തോന്നുണ്ടോ?..; കാരണം

ഉറക്കത്തിന്റെ അഭാവം, മോശപ്പെട്ട ഭക്ഷണക്രമം, ഉദാസീനമായ ജീവതശൈലി, മനഃക്ലേശം, വൈദ്യശാസ്ത്രാവസ്ഥകൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ക്ഷീണത്തിനുപിന്നിലുണ്ട്. നല്ല സുഖകരമായി തോന്നുന്നില്ല എന്ന് എല്ലാവർക്കും കാരണം പറയുവാനാകും. എന്നാൽ ക്ഷീണത്തിന്റെ കാരണം എന്താണെന്ന് ആരും ചിന്തിക്കാറില്ല.

1. ഉറക്കത്തിന്റെ അഭാവം

ഉറക്കത്തിന്റെ അഭാവം ക്ഷീണമുണ്ടാക്കുന്നതിന്റെ പ്രധാന കാരണമാണെന്നുള്ള കാര്യം വളരെ പ്രകടവും എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ പലരും സ്ഥിരമായി ഇതിന് വിധേയരാകുന്നു. അമേരിക്കൻ അക്കാഡമി ഓഫ് സ്ലീപ് മെഡിസിൻ ആന്റ് ദ സ്ലീപ് റിസേർച്ച് സൊസൈറ്റിയുടെ അഭിപ്രായമനുസരിച്ച് 18 നും 60 നും മദ്ധ്യേ പ്രായമുള്ള ആളുകൾക്ക് 7 മണിക്കൂറോ അതിൽക്കൂടുതലോ ഉറക്കം ആവശ്യമാണ്.

നിർദ്ദിഷ്ടമായ നിദ്രാസമയം പാലിക്കാത്തവരിൽ ക്ഷീണം, മന്ദമായ പ്രകടനം, അപകടങ്ങളുണ്ടാകാനുള്ള സാദ്ധ്യത എന്നിവ ഉണ്ടായിരിക്കുന്നതായി കാണാം. മറ്റ് മോശപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും ഇതിലുണ്ട്. പൊണ്ണത്തടി, രക്താതിസമ്മർദ്ദം, മ്ലാനത, ഹൃദ്രോഗങ്ങൾ, മസ്തിഷ്‌കാഘാതം, മരണസാദ്ധ്യത എന്നിവയാണ് അവ.

2. മോശപ്പെട്ട ഭക്ഷണചര്യ

ഭക്ഷണചര്യയിൽ വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുക എന്നതാണ് ക്ഷീണത്തെ ഒഴിവാക്കുവാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം. സമീകൃതവും ആരോഗ്യദായകവുമായ ഭക്ഷണചര്യയ്ക്ക് നിങ്ങളുടെ അനുഭവത്തെ മാറ്റിമറിക്കുവാനാകും.

3. ഉദാസീനമായ ജീവിതശൈലി

ക്ഷീണം വന്നുപിടിപെട്ടാൽ, ഇരിപ്പിടത്തിൽ ഇരുന്ന് വിശ്രമിക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ല എന്ന് ചിന്തിക്കരുത്. പക്ഷേ എഴുന്നേറ്റ് ചലിക്കുന്നതാണ് വീണ്ടും ഊർജ്ജമുണ്ടാകുന്നതിനും ക്ഷീണത്തെ ഒഴിവാക്കുന്നതിനുമുള്ള മാർഗ്ഗം.

വ്യായാമം ചെയ്യുന്നത് ഊർജ്ജത്തെ വർദ്ധിപ്പിക്കുകയും ക്ഷീണത്തെ കുറയ്ക്കുകയും ചെയ്യും. കുറച്ചുകാലമായി നിങ്ങൾ വ്യായാമമൊന്നും ചെയ്തിട്ടില്ലെങ്കിൽ, സാവധാനം ആരംഭിക്കുക. ചുറുചുറുക്കോടെയുള്ള 10 മിനിറ്റ് നടത്തം എന്നും അനുവർത്തിക്കുക. ക്രമേണ അത് 30 മിനിറ്റാക്കി ഉയർത്തുക. ത്വരിതഗതിയിൽ നടക്കുക, സൈക്കിൾ ചവിട്ടുക, ടെന്നീസ് കളിക്കുക, പുല്ലുചെത്തി തള്ളിക്കൊണ്ട് പോകുക തുടങ്ങിയവയെല്ലാം സമയം ചിലവഴിക്കുവാൻകൂടി കൈക്കൊള്ളാവുന്ന ലഘുവായ വ്യായാമങ്ങളാണ്.

Related Topics

Share this story