Nature

പിടക്കപെടുമ്ബോള്‍ സ്വപ്ന ചുവപ്പ് ഷാള്‍ ആയിരുന്നു അണിഞ്ഞത്.,സ്വപ്ന താമസിച്ചത് പഴയ എസ്‌എഫ്‌ഐക്കാരന്റെ ഫ്‌ലാറ്റില്‍., അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ സിപിഎം അനുഭാവികള്‍..;ഹരീഷ് പേരടി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഇന്നലെ വൈകുന്നേരത്തോടെ എന്‍ഐഎയുടെ പിടിയിലായി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉയരുന്നുണ്ട്. സ്വപ്‌ന പിടിയില്‍ ആയതിന് പിന്നാലെ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്വപ്ന പിടിയില്‍ ….നാളത്തെ വാര്‍ത്തകള്‍ ….സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്‌ലാറ്റില്‍ …അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍…ഈ ഫ്‌ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്…പിടക്കപെടുമ്പോള്‍ സ്വപ്ന ചുകന്ന ഷാള്‍ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാള്‍ മാറ്റി…പിണറായിയുടെ മകള്‍ സ്വപ്ന താമസിച്ച ഫ്‌ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്പ് കാറില്‍ യാത്ര ചെയ്തിരുന്നു…സ്ഥിരമായി സ്വപ്നയുടെ കൈയില്‍ നിന്ന് ഗോള്‍ഡ് വാങ്ങുന്നവര്‍ അവരുടെ സ്ഥിര താവളമാക്കിയിരുന്നത് പഴയ LC സെക്രട്ടറി വിറ്റ ഭൂമിയിലായിരുന്നു…അങ്ങിനെ..അങ്ങിനെ…കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?…വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?…മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ …

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.