Times Kerala

രാജ്യത്ത് വീണ്ടും നോട്ടു ക്ഷാമം; എ റ്റി എമ്മുകള്‍ കാലിയായി

 

ന്യൂഡൽഹി: നോട്ട് നിരോധനത്തിനു ശേഷം വീണ്ടും രാജ്യത്ത് നോട്ടു ക്ഷാമം. കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നോട്ടുകള്‍ ഇല്ലാതെ എടിഎമ്മുകൾ കാലിയായത്. രാജ്യതലസ്ഥാനമായ ഡൽഹിയിലും എടിഎമ്മുകളിൽ പണമില്ല. ഉത്സവ കാലത്ത് ഏറെ പണം പിൻവലിച്ചതാണ് എടിഎമ്മുകൾ കാലിയാകാൻ കാരണമെന്നാണ് നിഗമനം.

നോട്ട് ക്ഷാമത്തെത്തുടർന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ആർബിഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.മൂന്ന് ദിവസത്തിനകം പ്രശനം പരിഹരിക്കുമെന്നും ആർബിഐ അറിയിച്ചു. പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസർക്കാർ ഉന്നതതല സമിതിയും രൂപീകരിച്ചു.

Related Topics

Share this story