Times Kerala

പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെയാണ്.,ശരാശരിയോ അല്ലെങ്കില്‍ അതിന് താഴെയോ ഉള്ള വിദ്യാര്‍ത്ഥി മാത്രമായിരുന്നു താന്‍..; ദീപിക പദുകോണ്‍

 
പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെയാണ്.,ശരാശരിയോ അല്ലെങ്കില്‍ അതിന് താഴെയോ ഉള്ള വിദ്യാര്‍ത്ഥി മാത്രമായിരുന്നു താന്‍..; ദീപിക പദുകോണ്‍

ബോളിവുഡിലും ഹോളി വുഡിലും തന്റെ  പ്രതിഭ തെളിയിച്ചിട്ടുള്ള സൂപ്പർ താരമാണ് ദീപിക പദുകോൺ. ദേശീയ തലത്തിൽ ബാറ്റമിൻറൺ താരമായിരുന്ന ദീപിക കായിക രംഗത്ത് കരിയർ കെട്ടിപ്പടുക്കുന്നതിന് പകരം ബോളിവുഡിന്റെ തിളങ്ങും താരമായി.ഇപ്പോളിതാ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തുറന്നു പറയുകയാണ് ദീപിക.യൂട്യൂബിൽ പുറത്തിറങ്ങിയ ബാച്ച് ഓഫ് 2020 എന്ന ഡോക്യുമെന്ററിയിലാണ് താരം തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

പഠിച്ചത്  പന്ത്രണ്ടാം ക്ലാസ് വരെയാണ്. പ്രാഥമിക വിദ്യാഭ്യാസം നേടണമെന്ന് മാത്രമാണ് രക്ഷിതാക്കൾ ആഗ്രഹിച്ചത്. അതു കഴിഞ്ഞ് മോഡലിങ്ങിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

“അക്കാദമിക്സ് എനിക്ക് വെറുപ്പായിരുന്നു. അതൊരിക്കലും എന്റെ പാഷനായിരുന്നില്ല.” പരീക്ഷകളും ടെസ്റ്റുകളും തനിക്കൊരിക്കലും വഴങ്ങുമായിരുന്നില്ല. ശരാശരിയോ അല്ലെങ്കിൽ അതിന് താഴെയോ ഉള്ള വിദ്യാർത്ഥി മാത്രമായിരുന്നു താൻ. സ്കൂളിൽ തന്റെ സുഹൃത്തുക്കൾ മുൻ നിരയിലെത്താൻ മത്സരിക്കുമ്പോൾ താൻ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു.

ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി വഴി ഡിഗ്രി നേടാൻ ശ്രമിച്ചിരുന്നു. ആദ്യ പരീക്ഷയ്ക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പഠനം തനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞു. പത്തും പന്ത്രണ്ടും പാസായത് തന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നുവെന്നും ദീപിക. ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയല്ലെന്ന് തുറന്നു പറയുകയാണ് താരം.

Related Topics

Share this story