Times Kerala

ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു..!

 
ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു..!

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും മകൾ  ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് പോസിറ്റീവാണ്.

താര കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചന്‍ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രം​ഗത്ത് വന്നു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി.

Related Topics

Share this story