Times Kerala

ജീവിതത്തിന്റെ നിർണായക സന്ദർഭങ്ങളിൽ നമ്മൾ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളാകും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക., സിനിമയെന്ന സ്വപ്നത്തിനായി ജോലി ഉപേക്ഷിക്കാൻ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളിൽ ഏറ്റവും ധീരമായി തോന്നുന്നത്..;നിവിന്‍ പോളി

കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് നിവിൻ പോളി. ഇപ്പോഴിതാ അഭിനയ രംഗത്തേക്ക് കടന്നുവന്നതിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം . ജോലി ഉപേക്ഷിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീരതയേറിയ തീരുമാനമെന്നും നിവിന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ജീവിതത്തിന്റെ നിർണായക സന്ദർഭങ്ങളിൽ നമ്മൾ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളാകും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക. സിനിമയെന്ന സ്വപ്നത്തിനായി ജോലി ഉപേക്ഷിക്കാൻ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളിൽ ഏറ്റവും ധീരമായി തോന്നുന്നത്. ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കും മുമ്പ് പലതരത്തിലുള്ള അഭിപ്രായങ്ങൾ ചുറ്റും ഉയരുന്നത് സ്വാഭാവികമാണ്. അവയ്ക്കു ചെവികൊടുത്ത് നീങ്ങാൻ തുടങ്ങിയാൽ അതിനു മാത്രമേ നേരം കാണൂ, മനസ്സ് തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുക, നഷ്ടങ്ങളെ കുറിച്ചോർത്ത് പിൻതിരിഞ്ഞാൽ വലിയ വിജയങ്ങൾ സാധ്യമായെന്നു വരില്ല. നിവിൻ പറഞ്ഞു.

Related Topics

Share this story