Times Kerala

നീന്തലിന്റെ ഗുണങ്ങൾ..!

 
നീന്തലിന്റെ ഗുണങ്ങൾ..!

നിങ്ങളുടെ മുഴവൻ ശരീരത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ച വ്യായാമമാണ് നീന്തൽ.ഒരു മണിക്കൂർ നീന്തുന്നത് ധാരാളം ഓടുന്നതിന് പോലെ കലോറി നശിപ്പിക്കുന്ന ഒന്നാണ്.എന്നാൽ നിങ്ങളുടെ എല്ലുകൾക്കും സന്ധിക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുകയും ഇല്ല.

അമേരിക്കയിൽ ഏറ്റവും വ്യാപകമായുള്ള ഒരു ആക്റ്റിവിറ്റിയാണ് നീന്തൽ.എന്തുകൊണ്ട് എന്നറിയാമോ?പതിവായി നീന്തുന്നത് നിങ്ങൾക്ക് ധാരാളം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യും.നിങ്ങളുടെ ദൈനം ദിന പ്രക്രീയയിൽ നീന്തൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ ചുവടെ കൊടുക്കുന്നു.

നിങ്ങളുടെ ശരീരം മുഴുവൻ പ്രവർത്തിക്കും 

നീന്തലിന്റെ ഏറ്റവും മികച്ച ഗുണം നിങ്ങളുടെ ശരീരം മുഴുവൻ അതായത് കാല് മുതൽ തല വരെ ഇതിൽ പ്രവർത്തിക്കും എന്നതാണ്.ഇത് ശരീരത്തിന് സമ്മർദ്ദം ഇല്ലാതെ തന്നെ ഹൃദയത്തിന്റെ വേഗം കൂട്ടും.പേശികളെ ബലപ്പെടുത്തും.ആരോഗ്യം തരും.പല തരത്തിലുള്ള സ്‌ട്രോക്കും പലതരം നീന്തൽ വ്യായാമങ്ങളും ഉണ്ട്.ബ്രെസ്റ്റ് സ്ട്രോക്ക്,ബാക്ക് സ്ട്രോക്ക്,സൈഡ് സ്ട്രോക്ക്,ബട്ടർഫ്‌ളൈ, ഫ്രീ സ്റ്റയിൽ ഓരോന്നും വ്യത്യസ്തമായ പേശികളുടെ കൂട്ടത്തെയാണ് നിയന്ത്രിക്കുന്നത്.നിങ്ങൾ ഏതു സ്ട്രോക്ക് തന്നെ സ്വീകരിച്ചാലും നിങ്ങളുടെ ഏതാണ്ട് എല്ലാ പേശികളും ശരീരവും വെള്ളത്തിൽ നീന്തും

ആന്തരികമായും നിങ്ങളെ ബലപ്പെടുത്തും

നിങ്ങളുടെ പേശികൾക്കും ഹൃദയത്തിനും ഇത് നല്ലതാണ്.ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബലപ്പെടുത്തും.നീന്തലിനു നിങ്ങളെ മരണത്തിൽ നിന്നു പോലും സംരക്ഷിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു.ഇത് നിങ്ങളുടെ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു

മുറിവ്,വാതം എന്നിവയുള്ളവർക്കും നീന്തൽ നല്ലതാണ്. മറ്റു കുറവുകൾ എന്നിവ ഉള്ളവർക്കും വേദന കുറയ്ക്കാനും അപകടത്തിൽ നിന്നും തിരിച്ചു വരാനും നീന്തൽ സഹായിക്കും.വാതം ഉള്ളവർക്ക് സന്ധികളിലെ വേദനയും മാറാൻ നീന്തൽ സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ മികച്ചതെന്ന് ഒരു പഠനത്തിൽ പറയുന്നു

വല്ലപ്പോഴും കരയിൽ വ്യായാമം ചെയ്യുന്നതിനെക്കാൾ വെള്ളത്തിലെ വ്യായാമം മികച്ച ഫലം നൽകും.നീന്തൽ അല്ലാത്ത വ്യായാമങ്ങൾ ചെയ്യണമെങ്കിൽ വാതരോഗികൾ വെള്ളത്തിലെ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്

ആസ്തമ രോഗികൾക്ക് നല്ലതാണ് .ഈർപ്പമുള്ള അന്തരീക്ഷമുള്ള അകത്തെ പൂളുകൾ ആസ്തമ രോഗികൾക്ക് നല്ലതാണ്.ഇത് മാത്രമല്ല ശ്വസന വ്യായാമങ്ങളുമായി ബന്ധപ്പെട്ട സ്പോർട്സും,ശ്വാസം നിയന്ത്രിക്കുന്നതും നിങ്ങളുടെ ശ്വാസകോശത്തെ വികസിക്കുവാനും നിയന്ത്രിക്കുവാനും സഹായിക്കും

ചില പഠനങ്ങൾ പറയുന്നത് പൂളിൽ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ആസ്തമ കൂട്ടും എന്നാണ്.ആസ്തമ രോഗികൾ ഡോക്ടറോട് സംസാരിച്ച ശേഷം നീന്തുക.ക്ലോറിന് പകരം ഉപ്പ് വെള്ളമുള്ള പൂളിൽ നീന്തുന്നത് ഇക്കൂട്ടർക്ക് നല്ലതാണ്

Related Topics

Share this story