Times Kerala

മലയാളത്തിന് തല്‍ക്കാലം വിട; ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്..!

 
മലയാളത്തിന് തല്‍ക്കാലം വിട; ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്..!

രണ്ടാംവരവിൽ മലയാള സിനിമയെ ഇളക്കിമറിച്ച ഫഹദ് ഫാസിൽ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. ഇപ്പോളിതാ താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനുശേഷം ബോളിവുഡിലെത്തുന്ന ന്യൂജനറേഷന്‍ നായകനാണ് ഫഹദ്.

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് എത്തുക. ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നിട്ടുണ്ട്. ചെയ്യാമെന്ന് ആത്മവിശ്വാസം തോന്നുന്ന ഒന്ന് തിരഞ്ഞെടുക്കണമെന്നാണ് കരുതുന്നതെന്നും ഫഹദ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

വിശാല്‍ ഭരദ്വാജ് അയച്ചുതന്ന തിരക്കഥയില്‍ താല്പര്യം തോന്നിയിട്ടുണ്ട്, സിനിമ വൈകാതെ യാഥാര്‍ത്ഥ്യമാക്കൂ എന്നാണ് അദ്ദേഹത്തോട് അവസാനമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ബോളിവുഡില്‍ ഒരു ചിത്രം ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കാത്തിരുന്നു കാണാമെന്നും ഫഹദ് പറയുന്നു.

Related Topics

Share this story