Times Kerala

ടിക്ക് ടോക്ക് സുഹൃത്തായ പെൺകുട്ടിയെ തേടി കൊല്ലത്തു നിന്നും യുവാവ് മുണ്ടക്കയത്ത് എത്തി, ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാവിനൊപ്പം പെൺകുട്ടിയുടെ വീട് തേടി പോയി പോലീസ് വെട്ടിലായി; ഒടുവിൽ പെൺകുട്ടിയുടെ ആത്മഹത്യ ശ്രമവും

 
ടിക്ക് ടോക്ക് സുഹൃത്തായ പെൺകുട്ടിയെ തേടി കൊല്ലത്തു നിന്നും യുവാവ് മുണ്ടക്കയത്ത് എത്തി, ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാവിനൊപ്പം പെൺകുട്ടിയുടെ വീട് തേടി പോയി പോലീസ് വെട്ടിലായി; ഒടുവിൽ പെൺകുട്ടിയുടെ ആത്മഹത്യ ശ്രമവും

കോട്ടയം: ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാൻ കൊല്ലത്ത് നിന്നും എത്തിയ യുവാവിനെയും കൊണ്ട് രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പോലീസ് വെട്ടിലായി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുണ്ടക്കയം അമരാവതി ഭാഗത്ത് അർദ്ധരാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കണ്ടതായി നാട്ടുകാരാണ് പൊലീസ് സംഘത്തെ വിളിച്ചറിയിച്ചത്. തുടർന്ന് ഗ്രേഡ് എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി യുവാവിനെ ചോദ്യം ചെയ്തു.

കൊല്ലം ശാസ്താംകോട്ടയിൽ നിന്നാണ് വരുന്നതെന്നും ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയായ സുഹൃത്തിനെ കാണാനായാണ് താൻ ഇവിടെ എത്തിയതെന്നുമായിരുന്നു യുവാവിന്റെ മറുപടി. യുവാവിന്റെ മറുപടി സത്യാണോ എന്നറിയുന്നതിനായി പൊലീസ് സംഘം യുവാവിനെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി.

ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ പൊലീസ് സംഘത്തിനൊപ്പം അർദ്ധരാത്രി വീട്ടുമുറ്റത്ത് കണ്ടതോടെ പതിനഞ്ചുകാരിയായ പെൺകുട്ടിയും ഭയന്നു. പൊലീസ് സംഘം പോയതിനു പിന്നാലെ പെൺകുട്ടി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ബന്ധുക്കൾ സംഭവം കണ്ടതോടെ കുട്ടിയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Related Topics

Share this story