Times Kerala

സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ, മൊഴി രേഖപ്പെടുത്തും

 
സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ, മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായി റിപ്പോർട്ട്. ശിവശങ്കരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹെതർ ഫ്‌ളാറ്റിൽ ഗൂഡാലോചന നടന്നു എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഹെതർ ഫ്‌ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് ലഭിച്ചത് നിർണ്ണായക മൊഴിയാണെന്നും സൂചനയുണ്ട്.

അതേസമയം, ഇന്നലെ ബംഗളുരുവിൽ നിന്നും എൻഐഎ സംഘം അറസ്റ്റ് ചെയ്ത സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. അല്പം മുൻപാണ് ബെംഗളൂരുവിൽ നിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്.മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്.

Related Topics

Share this story