Times Kerala

നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ്

 
നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ്

മുംബൈ: നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരൻ രാജു, സഹോദര പത്‌നി റിമ, റിമയുടെ മകൾ വൃന്ദ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, അനുപം ഖേറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവിൽ കുടുംബാംഗങ്ങൾക്ക് ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇവരെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Topics

Share this story