Times Kerala

സ്വർണക്കടത്ത്: പ്രതികളെ കേരളത്തിൽ എത്തിച്ചു; എത്തിയത് വാളയാർ വഴി; കൊച്ചിയിൽ ചോദ്യം ചെയ്യും

 
സ്വർണക്കടത്ത്: പ്രതികളെ കേരളത്തിൽ എത്തിച്ചു; എത്തിയത് വാളയാർ വഴി; കൊച്ചിയിൽ ചോദ്യം ചെയ്യും

പാലക്കാട്: ഇന്നലെ ബംഗളുരുവിൽ നിന്നും എൻഐഎ സംഘം അറസ്റ്റ് ചെയ്ത സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. അല്പം മുൻപാണ് ബെംഗളൂരുവിൽ നിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്.മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്.

അതേസമയം, കേസിൽ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വർണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അതേസമയം, റമീസിന്റെ മൊഴി കേസിൽ നിർണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതൽ പേർ കേസിൽ പിടിയിലായേക്കുമെന്നും സൂചനയുണ്ട്.

Related Topics

Share this story