Times Kerala

ഐസൊലേഷനില്‍ കഴിയുന്ന മലയാളി കുടുംബത്തിന് ഭക്ഷണവുമായി പോയ കൊല്ലം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

 

:പൂനെ: മുംബൈയില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം സ്വദേശി അശോകനാണ് താനെയില്‍ കുഴഞ്ഞു വീണ് മരിച്ചത്. കോവിഡ് ബാധിതരായി ഫ്‌ളാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന മലയാളി കുടുംബത്തിന് ഭക്ഷണവുമായി പോകവേയാണ് അന്ത്യം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബീവണ്ടിയിലാണ് അശോകന്‍ താമസിച്ചിരുന്നത്.കോവിഡ് ബാധിതരായി ഫ്ലാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന ആലപ്പുഴ സ്വദേശികളായ മലയാളി കുടുംബത്തിന് സാധനങ്ങള്‍ എത്തിച്ച്‌ നല്‍കുന്നത് അശോകനായിരുന്നു.ഇവരുടെ ഫ്ലാറ്റ് സമുച്ചയത്തിലെത്തിയതിന് പിന്നാലെയാണ് അശോകന്‍ കുഴഞ്ഞ് വീണത്. ടാക്സി ഡ്രെവറായിരുന്നു അശോകന്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം ബീവണ്ടിയില്‍ തന്നെ നടന്നു.

Related Topics

Share this story