Times Kerala

സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സന്ദീപിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും

 
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സന്ദീപിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും

ബംഗളൂരു: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും സന്ദീപിന്‍റെയും അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. പ്രതികളെ ഇന്ന് വൈകിട്ടോടെ റോഡ് മാർഗ്ഗം കൊച്ചിയിലെത്തിക്കും. ഇരുവരുടെയും കൈയില്‍ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും അന്വേഷണസംഘം പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് രാജ്യം വിടാനായിരുന്നു പ്രതികളുടെ നീക്കമെന്നും സൂചനയുണ്ട്. കേരളത്തില്‍ എത്തിക്കുന്ന പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Related Topics

Share this story