Times Kerala

ഭാര്യക്ക് കോവിഡ് ലക്ഷണം, സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത് വീട്ടിലെ ജോലിക്കാരിയുടെ പേരില്‍; ഡോക്ടര്‍ അറസ്റ്റില്‍

 

ഭോപ്പാൽ: കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവ സാമ്പിൾ വീട്ടിലെ ജോലിക്കാരിയു ടെ പേരിൽ പരിശോധനയ്ക്കയച്ച ഡോക്ടർ അറസ്റ്റിൽ . മധ്യപ്രദേശ് സംഭവത്തിൽ സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിംഗാണ് അറസ്റ്റിലായത്. സാംപിൾ പോസിറ്റീവായതിനെ തുടർന്ന് ജോലിക്കാരിയുടെ വീട്ടിൽ അധികൃതരെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോ.അഭയയും മറ്റു രണ്ട് കുടുംബാംഗങ്ങളും കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Topics

Share this story