Times Kerala

പൂന്തുറ നിവാസികളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സോഷ്യൽ മീഡിയ വഴി അപമാനിച്ചു: പൊലീസ് കമ്മീഷണര്‍ക്ക് പരാതി

 
പൂന്തുറ നിവാസികളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സോഷ്യൽ മീഡിയ വഴി അപമാനിച്ചു: പൊലീസ് കമ്മീഷണര്‍ക്ക് പരാതി

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന പൂന്തുറയിലെ ജനങ്ങളെ സോഷ്യൽ മീഡിയയിലൂടെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അപമാനിച്ച് പോസ്റ്റ്. ഈ ഫേസ്ബുക്ക് പോസ്റ്റിനു താഴെയും അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളാണ്. സംഭവത്തിൽ തങ്ങളെ അപമാനിച്ചെന്ന് കാട്ടി മല്‍സ്യതൊഴിലാളി പൊലീസിൽ പരാതി നല്‍കി.ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ സിക്സ്റ്റസ് ആണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ വാഹനത്തിന്‍റെ വാതില്‍ തുറന്ന് മാസ്കില്ലാതെ ചുമച്ചെന്ന് കുറ്റപ്പെടുത്തി ആരോഗ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് കീഴെ വന്ന അധിക്ഷേപകരമായ കമന്‍റുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.പൂന്തുറ നിവാസികളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സോഷ്യൽ മീഡിയ വഴി അപമാനിച്ചു: പൊലീസ് കമ്മീഷണര്‍ക്ക് പരാതി

ഇന്നലെ പൂന്തുറ മേഖലയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പ്രതിഷേധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രതികരണങ്ങളുണ്ടായിരുന്നു. പല പ്രതികരണങ്ങളും പൂന്തുറവാസികളെ വംശീയമായി അധിക്ഷേപിക്കുന്നതായിരുന്നു. അതേസമയം ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം തെരുവില്‍ ഇറങ്ങിയ പൂന്തുറയില്‍ സ്ഥിതി ശാന്തമായി തുടരുന്നു . പ്രദേശത്ത് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു. ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്.

Related Topics

Share this story