Times Kerala

വിജയത്തിന്റെ നെറുകയില്‍ നിന്നിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തെന്നു വിശ്വസിക്കാന്‍ കഴിയില്ല..; തരുണ്‍ ഖന്ന

 
വിജയത്തിന്റെ നെറുകയില്‍ നിന്നിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തെന്നു വിശ്വസിക്കാന്‍ കഴിയില്ല..; തരുണ്‍ ഖന്ന

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ വാര്‍ത്ത ഏവരെയും ഞെട്ടിച്ചതായിരുന്നു. ഹിന്ദി സിനിമ ലോകത്തെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം പറഞ്ഞത്.ഇപ്പോളിതാ സുശാന്ത് സിംഗ് രജ്‍പുത്തിന്റെ ആത്മഹത്യയില്‍ കടുത്ത വിമര്‍ശനവുമായി ടെലിവിഷന്‍ താരം തരുണ്‍ ഖന്ന.

വിജയത്തിന്റെ നെറുകയില്‍ നിന്നിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തെന്നു വിശ്വസിക്കാന്‍ കഴിയില്ലെന്ന് തരുണ്‍ ഖന്ന പറഞ്ഞു.

‘വിഷാദരോഗം മൂലമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന് എല്ലാവരും ആവര്‍ത്തിച്ചു പറയുന്നു. മുൻനിര താരങ്ങൾ പോലും സ്വപ്നം കണ്ടിരുന്ന അവസരമാണ് സുശാന്തിനെ തേടിയെത്തിയത്.

‘എനിക്ക് സുശാന്തിനെ നേരിട്ട് അറിയില്ല. എന്നാൽ അദ്ദേഹത്തിന്റെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. അതിലൊരാൾ ആണ് സന്ദീപ് സിംഗ്. സുശാന്തിന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് അദ്ദേഹം അഭിമുഖങ്ങളിൽ പറയുന്നത്. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തി. ഇവരൊക്കെ എന്താണ് സത്യം പറയാതിരിക്കുന്നത്.സുശാന്തിന് ഗോഡ്ഫാദർ ഇല്ല, നിർമ്മാതാവിന്റെ മകനല്ല, അതുകൊണ്ടാണോ അദ്ദേഹത്തെ മറന്നു കളയുന്നത്.’ തരുണ്‍ ഖന്ന ചോദിക്കുന്നു.

Related Topics

Share this story