Nature

സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നയും സന്ദീപുമായി എന്‍.ഐ.എ. സംഘം കേരളത്തിലേക്ക്  മടങ്ങി 

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷും സന്ദീപുമായി സംഘം കേരളത്തിലേക്ക് മടങ്ങി . ഇന്നലെ മൈസൂരുവില്‍ നിന്നാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത് . സ്വപ്നയെ ബെംഗളൂരുവില്‍ നിന്നും ആണ് കസ്റ്റഡിയിലെടുത്തത് . ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും .

ഇരുവരെയും കൊണ്ടുള്ള എന്‍.ഐ.എ. സംഘം റോഡ് മാർഗ്ഗം ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടു . കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍.ഐ.എയെ കോടതിയില്‍ ഹാജരാക്കുക .

സന്ദീപിന്റെ വീട് റെയ്‌ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളാണ് ഇവരെ കുടുക്കിയത് . സഹോദരൻ ഫോൺ എടുക്കാതിരുന്നതോടെ ഉദ്യോഗസ്ഥർ ആരാണെന്ന് അന്വേഷിച്ചപ്പോൾ അഭിഭാഷകനാണെന്നായിരുന്നു നൽകിയ മറുപടി. എന്നാൽ ഇത് വിശ്വസിക്കാതെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവരും ബെംഗളൂരുവില്‍ ഒളിവിൽ കഴിയുന്നുണ്ടന്ന് കണ്ടെത്തിയത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.