Nature

അഫ്ഗാനിസ്ഥാനിൽ മൈന്‍ പൊട്ടിത്തെറിച്ച്‌ വന്‍ സ്‌ഫോടനം; ആറ് പേർ മരിച്ചു 

കാബൂള്‍ : അഫ്ഗാനിസ്ഥാനിൽ മൈന്‍ പൊട്ടിത്തെറിച്ച്‌ വന്‍ സ്ഫോടനം , ആറ് പേര്‍ കൊല്ലപ്പെട്ടു . അഫ്ഗാനിസ്ഥാനിലാണ് ദാരുണ സംഭവം നടന്നത് . അഫ്ഗാനിലെ ഘാസ്‌നി പ്രവിശ്യയിലാണ് സംഭവം നടന്നത് . ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു . ഘസ്‌നി ഗവര്‍ണറാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത് .

മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏതാനു മാസങ്ങള്‍ക്ക് മുമ്ബ് അഫ്ഗാനിസ്ഥാനിലെ വടക്കു കിഴക്കന്‍ പ്രദേശമായ തഖര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ 11-12 വയസ്സിനിടയിലുള്ള ഒമ്ബത് സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു . കുഴിബോംബുകള്‍ സ്ഥാപിച്ച റോഡിലേക്ക് കുട്ടികള്‍ എത്തിയപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.