Nature

മഞ്ചേശ്വരത്ത് 30 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട് : മഞ്ചേശ്വരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു സമീപത്തെ ഷെഡില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവ് കണ്ടെത്തി . ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനക്കല്ല് ഗുവാതപ്പടുപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു സമീപത്തെ ഷെഡില്‍ പരിശോധന നടത്തിയത് .

കഞ്ചാവ് വില്‍പ്പനയ്ക്കെത്തിച്ച സംഘത്തെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നരമാസത്തിനിടെ 90 കിലോയോളം കഞ്ചാവാണ് പൊലീസും എക്‌സൈസും പിടികൂടിയത് . ആന്ധ്രയില്‍ നിന്ന് കര്‍ണ്ണാടകയിലെ ഊടുവഴിയിലൂടെ വാഹനങ്ങളില്‍ എത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും രാത്രിയാകുമ്പോള്‍ വില്‍പ്പനക്കാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.