Times Kerala

വീണ്ടും വ്യോമാക്രമണം നടത്തിയെന്ന ആരോപണവുമായി സിറിയ; നിക്ഷേധിച്ച് അമേരിക്ക

 

ദമാസ്കസ്: വീണ്ടും വ്യോമാക്രമണം ഉണ്ടായെന്ന ആരോപണവുമായി സിറിയ. തലസ്ഥാനമായ ദമാസ്കസിലെ ഹോംസില്‍ ഷെയ്‌രാത് വ്യോമ താവളത്തിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണു സിറിയയുടെ ആരോപണം. മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്നും സിറിയന്‍ ടെലിവിഷന്‍ റിപ്പോർട്ടു ചെയ്യുന്നു. ആരോപണം നിഷേധിച്ച അമേരിക്ക, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്നും അറിയിച്ചു. അതേസമയം, നാളയാണ് യുഎന്‍ രാസായുധ വിദഗ്ധര്‍ ഗൗട്ടയില്‍ പ്രത്യേക പരിശോധന നടക്കും. രാസായുധ വിദഗ്ധര്‍ പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നു റഷ്യ വ്യക്തമാക്കി.

Related Topics

Share this story