Times Kerala

തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരക്കായി തെരച്ചില്‍ തുടരുന്നു

 
തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരക്കായി തെരച്ചില്‍ തുടരുന്നു

കാലിഫോർണിയ: ബോട്ട് യാത്രക്കിടെ തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരക്കായി തെരച്ചില്‍ തുടരുന്നു.സതേണ്‍ കാലിഫോർണിയ തടാകത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സോണാറും റോബോട്ടിക് ഉപകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ. ലോസ് ഏഞ്ചൽസ് ഡൗണ്‍ ടൗണിന് ഏകദേശം 55മൈൽ അകലെ വടക്കുപടിഞ്ഞാറുള്ള തടാകത്തിന്‍റെ ഭാഗത്ത് ബുധനാഴ്‌ച വൈകുന്നേരമാണ് താരത്തെ അവസാനമായി കണ്ടത്. നാലു വയസുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു നടി. ജാക്കറ്റ് ധരിച്ച നിലയില്‍ മകനെ ബോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.താനും അമ്മയും തടാകത്തില്‍ നീന്തുകയായിരുന്നെന്നും എന്നെ തിരിച്ച് ബോട്ടില്‍ കയറ്റിയശേഷം അമ്മയെ കണ്ടില്ലെന്നുമാണ് റിവേരയുടെ മകന്‍റെ മൊഴി.

Related Topics

Share this story