Nature

റാസൽഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

റാസൽഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ്‌ റബീഹ് (21) ആണ് മരിച്ചത്. കൊത്തിക്കൽ ഇബ്രാഹിം – ഷാഹിദ ദമ്പതികളുടെ മകനാണ്.

ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ റബീഹ് ചികിത്സയിൽ കഴിയവെ ഇന്നാണ് മരിച്ചത്. റാക് ജൂലാൻ സാസ് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.