Times Kerala

കോവിഡ് വ്യാപനം രൂക്ഷം: ബംഗളൂരുവില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

 
കോവിഡ് വ്യാപനം രൂക്ഷം: ബംഗളൂരുവില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ബംഗളൂരുൽ: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ബംഗളൂരു നഗര, ഗ്രാമ ജില്ലകളില്‍ ജൂലൈ 14 ( ചൊവ്വാഴ്ച), രാത്രി 8 മണി മുതല്‍ ജൂലൈ 23 വരെയാണ് ആദ്യ ഘട്ടം ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നത് .ലോക്ക് ഡൗണില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.കര്‍ണാടകയിലെ മറ്റു ജില്ലകളിലേക്ക് ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യം തിങ്കളാഴ്ച മാത്രമേ തീരുമാനിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു .

Related Topics

Share this story