Nature

വീട്ടമ്മയ്ക്കും പ്രായപൂർത്തിയാകാത്ത പെൺമക്കൾക്കുംനേരെ ലൈംഗിക അതിക്രമം കാട്ടിയ റിട്ട.ബ്ലോക്ക് ഓഫീസർ അറസ്റ്റിൽ

കൊട്ടാരക്കര: വീട്ടമ്മയ്ക്കും പ്രായപൂർത്തിയാകാത്ത പെൺമക്കൾക്കും നേരെ ലൈംഗിക അതിക്രമം കാട്ടിയ കേസിൽ റിട്ട.ബ്ലോക്ക് ഓഫീസർ അറസ്റ്റിലായി. കൊട്ടാരക്കര കാടാംകുളം ശാന്തി നിലയത്തിൽ ശിവദാസൻപിള്ളയെ(59) ആണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപും ഇയാൾക്കെതിരെ സമാനമായ മൂന്ന് കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.കാടാംകുളം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയെയും ഇവരുടെ പതിനാറും പതിമൂന്നും വയസുള്ള പെൺമക്കളെയും പ്രതി നിരന്തരം ശല്യപ്പെടുത്തുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തുവന്നിരുന്നതായാണ് പരാതി. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.