Times Kerala

സ്വർണക്കടത്ത് കേസ്: പ്രതികൾ പിടിയിലായത് സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ

 
സ്വർണക്കടത്ത് കേസ്: പ്രതികൾ പിടിയിലായത് സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വരെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഡിപ്ലോമാറ്റിക്ക് ബാഗ് വഴിയുള്ള സ്വർണ കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ. ബംഗളുരുവിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇരുവരെയും അന്വേഷണസംഘം തിരയുകയായിരുന്നു. അതേസമയം, മൂന്നു ദിവസം ഇവർ കൊച്ചിയിൽ ചിലവഴിച്ച ശേഷം ഇന്നലെയാണ് ഇരുവരും ബെംഗളുരുവിലേക്ക് കടന്നതെന്നാണ് സൂചന. അതേസമയം, ഇവരെ പിടികൂടാനായത് പ്രതികളിലൊരാളായ സന്ദീപിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലെന്ന റിപ്പോർട്ട്. മൂന്ന് ദിവസം കൊച്ചിയിൽ ചിലവഴിച്ച ശേഷമാണ് ഇവർ ബെംഗളുരുവിലേക്ക് കടന്നത്. അവിടെ വച്ച് എൻഐഎയുടെ ഹൈദരാബാദ് യൂണിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഇന്ന് രാത്രി തന്നെ ഇവരെ റോഡ് മാർഗ്ഗം കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിക്കുമെന്നാണ് അറിയുന്നത്.

Related Topics

Share this story